കഴിഞ്ഞദിവസം വാംഖഡെയില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റിനാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞദിവസം വാംഖഡെയില്‍ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റിനാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മുംബൈ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഏറെ ശ്രദ്ധേയമായത്. 19 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. 273.68 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം അഞ്ച് ഫോറുകളും നാല് സിക്സുകളുമാണ് അടിച്ചെടുത്തത്.
സൂര്യയ്ക്ക് പുറമേ ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സും നേടി. ഏഴ് ഫോറുകളും അഞ്ച് സിക്സുകളും ആണ് ഇഷാന്റെ ബാറ്റില്‍ നിന്നും പിറന്നത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടിയും നിര്‍ണായകമായി.
വിജയത്തിന് പുറകെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 190 റണ്‍സ് ടാര്‍ഗറ്റില്‍ ഏറ്റവും കൂടുതല്‍ വിജയകരമായ ചെയ്‌സിങ് നടത്തിയ ടീം എന്ന നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.
190 റണ്‍സ് ടാര്‍ഗറ്റില്‍ ഏറ്റവും കൂടുതല്‍ വിജയകരമായ ചെയ്‌സിങ് നടത്തിയ ടീം
മുംബൈ ഇന്ത്യന്‍സ് – 9*
പഞ്ചാബ് കിങ്‌സ് – 9
രാജസ്ഥാന്‍ റോയല്‍സ് – 7
മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബുംറക്ക് പുറമെ ജെറാള്‍ഡ് കൊട്‌സീ, ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content highlight: Mumbai Indians In Record Achievement