| Tuesday, 26th April 2022, 11:29 pm

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട്: മുംബൈ മൂല്യമുള്ള ഐ.പി.എല്‍ ടീം; ചെന്നൈ രണ്ടാമത്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഫോര്‍ബ്‌സ് മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും മൂല്യമുള്ള ടീമായി മുംബൈ ഇന്ത്യന്‍സ്. 1.30 ബില്ല്യണ്‍ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം.

രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂല്യം 1.15 ബില്ല്യണ്‍ ഡോളറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (1.1 ബില്ല്യണ്‍), ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് (1.075 ബില്ല്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ് (1.035 ബില്ല്യണ്‍), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (1.025 ബില്ല്യണ്‍), രാജസ്ഥാന്‍ റോയല്‍സ് (1 ബില്ല്യണ്‍), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (970 മില്ല്യണ്‍), പഞ്ചാബ് കിംഗ്‌സ്(925 മില്ല്യണ്‍), ഗുജറാത്ത് ടൈറ്റന്‍സ് (850 മില്ല്യണ്‍) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് ടീമുകളുടെ മൂല്യം.

അതേസമയം, ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നമതാണെങ്കിലും ഇത്തവണത്തെ ഐ.പി.എല്ലില്‍ തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റ് ദയനീയ പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ്.

കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ എട്ടാം തോല്‍വി ഏറ്റുവാങ്ങിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സായിരുന്നു ഇത്തവണ മുംബൈയെ കശാപ്പു ചെയ്തത്.

ബാറ്റിംഗ് നിര പാളിപ്പോയതിന് പിന്നാലെയാണ് മുംബൈ കൂപ്പുകുത്തി വീണത്. ഓപ്പണിംഗും വണ്‍ ഡൗണും മിഡില്‍ ഓര്‍ഡറുമെല്ലാം പാടെ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ കണ്ടത്.

തുടര്‍ തോല്‍വികളെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. തിനിടയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.

Content Highlights: Mumbai Indians have emerged as the most valuable team in the current IPL season

We use cookies to give you the best possible experience. Learn more