പൂനെ: ക്രിക്കറ്റ് ആസ്വാദകരെ മുള്‍മുനിയല്‍ നിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ഒരു റണിന് വിജയം കണ്ടു. ആവേശകരമായ കളിയുടെ അവസാന പന്തിലാണ് മുംബൈ വിജയം കണ്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 120 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെ വാരിയേഴ്‌സിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 119 റണ്‌സേ എടുക്കാന്‍ സാധിച്ചിള്ളൂ. പൂനെയ്ക്കു വേണ്ടി പുറത്താവാതെ 34 പന്തില്‍ 42 റണ്‍സെടുത്ത മിഥുന്‍ മന്‍ഹാസിന് ടീമിനെ വിജയത്തിലെത്താക്കാനായില്ല. 35 പന്തില്‍ 34 റണ്‍സെടുത്ത സച്ചിനാണ് മുംബൈയ്ക്കു വേണ്ടി ഏറ്റവും അധികം റണ്‍സ് എടുത്തത്.
തുടക്കത്തില്‍ ബാറ്റിംങില്‍ മികച്ച പ്രകനം കാഴ്ച വച്ചാണ് മുംബൈ കളി ആരംഭിച്ചത്. നാലാം ഓവറില്‍ സച്ചിന്റെ ഹാട്രിക്ക് ബൗണ്ടറി കാണികളുടെ ആവേശമുയര്‍ത്തി. സച്ചിന് നല്ല പിന്തുണയുമായി ഫ്രാങ്കഌനും പന്തിനെ ബൗണ്ടറികള്‍ക്കപ്പുറം എത്തിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ ഫ്രാങ്കഌനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. തുടര്‍ന്ന് രണ്ടു വിക്കറ്റുകള്‍ പെട്ടന്നു തന്നെ തകര്‍ന്നടിയുകയായിരുന്നു. 12 ഓവര്‍ പിന്നിട്ടപ്പോള്‍ മുംബൈ മൂന്നിന് 50 എന്ന സ്‌കോറിലേക്ക് ചുരുങ്ങി.
പിന്നീടുള്ള വിക്കറ്റ് വീഴ്ച്ചകള്‍ പെട്ടന്നായിരുന്നു. മുംബൈയ്ക്ക് രക്ഷകരായി ദിനേശ് കാര്‍ത്തിക്കും ലസിത് മലിംഗയും ക്രീസില്‍ ഉറച്ച് നിന്നതോടെയാണ് മുംബൈ തകര്‍ച്ചയില്‍ നിന്നും കര കയറിയത്. സിക്‌സും ഫോറുമടക്കം 14 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് മലിംഗ അവസാന ഓവറില്‍ റണ്ണൗട്ടായി. 18 റണ്‍സുമായി കാര്‍ത്തിക്ക് പുറത്താവാതെ നിന്നു.