മാഗിയുടെ നിരോധനം മുംബൈ ഹൈക്കോടതി നീക്കി
Daily News
മാഗിയുടെ നിരോധനം മുംബൈ ഹൈക്കോടതി നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2015, 11:54 am

Maggie

മുംബൈ: വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മാഗി നൂഡില്‍സിന്റെ നിരോധനം മുംബൈ ഹൈക്കോടതി നീക്കി. ആറാഴ്ചത്തേക്കാണ് നിരോധനം നീക്കിയത്. നിരോധനം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കൃത്യമായി പരിശോധന നടത്താതെയാണ് കേന്ദ്രഭക്ഷ്യസുരക്ഷാ വകുപ്പ് മാഗി നിരോധിച്ചതെന്നും കോടതി പറഞ്ഞു.

മാഗി സാമ്പിളുകള്‍ വീണ്ടും പരിശോധന നടത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. 6 ആഴ്ചയ്ക്കകം 3 സര്‍ക്കാര്‍ ലാബുകളില്‍ പരിശോധന നടത്തി മായം കണ്ടെത്തിയില്ലെങ്കില്‍ മാഗി എത്രയും വേഗം മാര്‍ക്കറ്റിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ നിരോധനത്തിനെതിരെ നെസ്‌ലെ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വി.എം കനഡെ, ജസ്റ്റിസ് ബര്‍ഗസ് കൊലബാവല്ല, എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്.

നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണ്‍ 5നാണ് മാഗി നിരോധിച്ചിരുന്നത്. അതിനിടെ മാഗിയില്‍ നിന്നും 640 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കാനിരിക്കുകയാണ്.