| Sunday, 20th October 2013, 11:40 am

യുവതിയെ ആണ്‍ സുഹൃത്ത് ആസിഡ് കുടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: 18കാരിയെ ആണ്‍ സുഹൃത്ത് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. മുഖത്ത് പത്ത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെതുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ ജിതേന്ദ്ര സഖ്പാലിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച ഗോരേ ബീച്ചില്‍ വച്ചാണ് സംഭവം നടന്നത്. ആസിഡ് കുടിപ്പിച്ച ശേഷം പെണ്‍കുട്ടിയെ കടലിലേക്ക് തള്ളിയിടാനും ഇയാള്‍ ശ്രമിച്ചു.

ദഹിസര്‍ സ്വദേശികളായ പെണ്‍കുട്ടിയും യുവാവും ഏറെ നാളായി പരിചയത്തിലായിരുന്നുവെന്നും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ പരസ്യമായി അടിക്കുകയും മറ്റ് ഉപദ്രവങ്ങളേല്‍പിക്കുകയും ചെയ്തിരുന്ന ഇയാള്‍ പെണ്‍കുട്ടിയേയും പിതാവിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബന്ധുക്കള്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more