പനജി: മുംബൈ എഫ്.സിയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മുംബൈയെ തോല്‍പ്പിച്ചത്.
47-ാം മിനിറ്റില്‍ മുന്നേറ്റതാരം അപിയയാണ് ടീമിനായി ഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.

കളിയുടെ തുടക്കത്തില്‍ ലഭിച്ച ആധിപത്യം മുംബൈയ്ക്ക് മുതലാക്കാനായില്ല. മുംബൈയുടെ അഹമ്മദ് ജാഹു രണ്ട് ലോങ് റേഞ്ചറുകള്‍ എടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
43-ാം മിനിട്ടില്‍ ഈ സീസണിലെ ആദ്യ റെഡ് കാര്‍ഡ് പിറന്നു. നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിന് മുംബൈയുടെ അഹമ്മദ് ജാഹുവാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
അപകടകരമായ ഫൗളായിരുന്നു അത്. ഇതോടെ ആദ്യ പകുതിയില്‍ തന്നെ മുംബൈ പത്തുപേരായി ചുരുങ്ങി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai FC vs North East United ISL 2020