|

മുംബൈയ്ക്ക് സമനില കുരുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയ്ക്ക് സമനില കുരുക്ക്. മുംബൈയെ ജംഷേദ്പുര്‍ എഫ്.സിയാണ് സമനിലയില്‍ തളച്ചത്.

ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കളിയുടെ 28-ാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ജംഷേദ്പുര്‍ കാഴ്ചവെച്ചത്.

ജംഷേദ്പുരിനായി സൂപ്പര്‍ താരം നെരിയസ് വാല്‍സ്‌കിസും മുംബൈയ്ക്ക് വേണ്ടി പരിചയ സമ്പന്നനായ ബര്‍ത്തലോമ്യു ഓഗ്ബെച്ചെയും സ്‌കോര്‍ ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories