| Wednesday, 24th May 2017, 6:07 pm

വീട്ടില്‍ വൈകിയെത്തുന്നതിനെ ചോദ്യം ചെയ്തു; അമ്മയെ കുത്തിക്കൊന്ന് രക്തം കൊണ്ട് ചുമരില്‍ സ്‌മൈലി വരച്ച് മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷീന ബോറ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ദീപാലി ഗനോറയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മകനെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മൃതദേഹത്തിനരികിലെ ചുമരെഴുത്തും സ്‌മൈലി കൊലയ്ക്ക ശേഷം മകന്‍ രക്തം കൊണ്ട് വരച്ചതാണെന്നുമാണ് പൊലീസ് പറയുന്നതെന്ന് ഹി്‌നദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട ചെയ്യുന്നു.


Also read ‘ശത്രുക്കള്‍ക്ക് ഭാവി തലമുറ ഓര്‍ക്കുന്ന മറുപടി നല്‍കും’; ഇന്ത്യക്ക് പരോക്ഷ മുന്നറിയിപ്പുമായി പാകിസ്ഥാന്‍


പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ ദീപാലി ഗാനോറിന്റെ മൃതദേഹം കിടന്നതിനരികിലായി കൊലപാതകി രക്തം കൊണ്ട് സെ്മൈലി വരച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കാണാതായ ഇവരുടെ മകന്‍ സിദ്ധാന്ത് എന്ന 21 കാരനാണ് കൊലയ്ക്ക പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹത്തിനരികിലായി “മടുത്തു തന്നെ പിടികൂടി തൂക്കിലേറ്റൂ” എന്ന് രക്തം കൊണ്ട് എഴുതുകയും സ്‌മൈലി വരച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കൊലപാതകി തന്നെയാണ് ചുമരെഴുത്തതിന് പിന്നിലെന്നും പൊലീസ് പറയുന്നു. വീട്ടില്‍ വൈകി എത്തുന്നത് അമ്മ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രഥാമിക നിഗമനം.

“വീട്ടില്‍ വൈകി എത്തുന്നതിന് അമ്മ സിദ്ധാന്തിനെ ഗുണദോഷിക്കാറുണ്ടായിരുന്നു പോക്കറ്റ് മണി നല്‍കാത്തതിനും മകന് അമ്മയോട് ദേഷ്യമുണ്ടായിരുന്നു. ഇതുകാരണം ചൊവ്വാഴ്ച്ച രാത്രി കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നിരിക്കണം” എന്നാണ് പോലീസ് പറയുന്നത്. കഴുത്തില്‍ അഞ്ചോളം കുത്തേറ്റ നിലയിലായിരുന്നു ദീപാലിയുടെ മൃതദേഹം.


Dont miss ‘അരുന്ധതി റോയിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍’; ട്വീറ്റ് ഡിലീറ്റ് ചെയ്ത് തലയൂരി പരേഷ് റാവല്‍ 


കഴിഞ്ഞ രണ്ട് മാസമായി സിദ്ധാന്ത് കൂട്ടുകാരില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

ദീപാലിയെ കഴുത്തിന് കുത്തേറ്റ നിലയില്‍ ഭര്‍ത്താവായ ഗ്യാനേശ്വര്‍ ഗാനോറാണ് ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയാണ് കണ്ടത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ ഗ്യാനേശ്വര്‍ വീടിന്റെ കതകില്‍ മുട്ടിയെങ്കിലും ആരും വാതില്‍ തുറന്നിരുന്നില്ല. “വീട്ടുകാര്‍ കടയില്‍ പോയതായിരിക്കാമെന്ന ധാരണയിലായിരുന്നു താനെന്നും എന്നാല്‍ രാത്രി ഒരു മണിയോടെ വീടിനു പുറത്തെ ചവറ്റു കുട്ടയില്‍ നിന്ന് താക്കോല്‍ കിട്ടി അകത്ത് കയറിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപാലിയെ കാണുന്നതെന്നുമാണ് ഇദ്ദേഹം പോലീസിന് നല്‍കിയ മൊഴി.

We use cookies to give you the best possible experience. Learn more