മുംബൈ ബോംബ് ഭീഷണിയില്‍
India
മുംബൈ ബോംബ് ഭീഷണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2012, 2:47 pm

മുംബൈ : മുംബൈ ഷോപ്പിങ്  മാളിന് സമീപം ബോംബെന്ന് സംശയിക്കുന്ന വസ്തു കണ്ടെടുത്തു. അന്ധേരിക്കടുത്തുള്ള ഇന്‍ഫിനിറ്റി ഷോപ്പിങ് മാളിന് സമീപത്തുനിന്നാണ് ഇത് കണ്ടെടുത്തത്.

പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. പ്രദേശത്തു നിന്ന് ജനങ്ങളെ മാറ്റിയിരിക്കുകയാണ്.

ജലാറ്റിന്‍സ്റ്റിക്കിനോട് സാദൃശ്യമുള്ള  ആറ് ഇഞ്ച് വലുപ്പത്തിലുള്ള വസ്തുവാണ് കണ്ടെടുത്തതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തെ സെല്ലോടാപ്പ് ഉപയോഗിച്ച് ചുറ്റിയതാണോയെന്നും സംശയിക്കുന്നുണ്ട്. മാളിന് സമീപമുള്ള കുപ്പത്തൊട്ടിയില്‍ നിന്നാണ്‌ വസ്തു കണ്ടെടുത്തിരിക്കുന്നത്.

വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.