| Sunday, 13th December 2015, 7:01 pm

കലാകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  പ്രശസ്ത കലാകാരി ഹേമ ഉപാധ്യയെയും അഭിഭാഷകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുംബൈയിലെ കണ്ഡിവാലിയില്‍ അഴുക്കു ചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഹേമയുടെയും അഭിഭാഷകനായ ഹരീഷ് ബംഭാനിയുടെയും മൃതദേങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് ബോക്‌സിനുള്ളിലാക്കിയാണ് മൃതദേഹം അഴുക്കു ചാലില്‍ തള്ളിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ധന്‍കൂര്‍വാദി ഏരിയയില്‍ അഴുക്ക് ചാലില്‍ മൃതദേഹങ്ങളടങ്ങിയ പെട്ടി കണ്ട് ഒരു തൂപ്പുകാരനാണ് പോലീസിനെ വിവരമറിയിച്ചത്. മരണം നടന്നിട്ട് രണ്ട് ദിവസമായതായും അഴുകിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചെന്ന് പോലീസ് അറിയിച്ചു.

ദേശീയ ലളിതകലാ അക്കാദമി അവാര്‍ഡ്, ഗുജറാത്ത് ലളിത കലാ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കലാകാരിയാണ് ഹേമ ഉപാധ്യായ. മുന്‍ ഭര്‍ത്താവും കലാകാരനുമായ ചിന്തന്‍ ഉപാധ്യായക്കെതിരെ ഹേമയ്ക്ക് നിയമ സഹായം നല്‍കിയിരുന്നത് ഹരീഷ് ബംഭാനിയായിരുന്നു. ഇരുവരും 2010ലാണ് വിവാഹമോചനം നേടിയിരുന്നത്.

We use cookies to give you the best possible experience. Learn more