മുംബൈ: മുംബൈ ബി.ജെ.പി അധ്യക്ഷനും മഹാരാഷ്ട്രയിലെ മലബാര്‍ ഹില്ലിലെ സ്ഥാനാര്‍ത്ഥിയുമായ മംഗള്‍ പ്രഭാത് ലോധയുടെ ആകെ ആസ്തി 441 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്.

64 കാരനായ മംഗള്‍ ലോധ ആറാമത്തെ തവണയാണ് മത്സരിക്കുന്നത്.
പ്രഭാത് ലോധയുടെയും ഭാര്യയുടെയും പേരില്‍ 252 കോടിയുടെ സ്വത്തുക്കളും 189 കോടിയുടെ ജംഗമ സ്വത്തുക്കളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
14 ലക്ഷത്തിന്റെ കാറും, ഓഹരി ബോണ്ട് നിക്ഷേപങ്ങളും ലോധയുടെ ആസ്തിയില്‍ ഉള്‍പ്പെടും.
283 കോടിയാണ് ഇദ്ദേഹത്തിന്റെ ബാധ്യത. അഞ്ച് ക്രിമിനല്‍ കേസില്‍ ലോധ പ്രതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്.
ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ