മുംബൈ: കൊവിഡ് വ്യാപനത്തില്‍ രാജ്യത്തിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 132 പുതിയ കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധയാണ് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈയില്‍ ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരില്‍ 64 ശതമാനവും മുംബൈയിലാണ്. വെള്ളിയാഴ്ചയിലെ ഔദ്യോഗിക കണക്കുപ്രകാരം 1,574 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യാപനം ഉയര്‍ന്നതോടെ മുംബൈയില്‍ പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. അതോടൊപ്പം ധാരാവിയില്‍ സമൂഹ വ്യാപനത്തിലേക്ക് കടന്നോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മൂന്ന് പേരാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. എഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ഇവിടെ സമൂഹവ്യാപനമുണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കും എന്നത് വലിയ ചോദ്യമാണ്.