മുംബൈ: ആര്‍തര്‍ സെന്‍ട്രല്‍ ജയിലില്‍ 77 തടവുപുള്ളികള്‍ക്കും 26 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രകടമായ രോഗലക്ഷങ്ങള്‍ ഇല്ലാതിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്.
45 കാരനായ വിചാരണ തവുകാരനും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍ പരിശോധന നടത്തിയത്. എല്ലാ തടവുപുള്ളികളെയും സുരക്ഷാ ജീവനക്കാരെയും സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം വ്യാഴാഴ്ച എത്തിയതോടെയാണ് ഇേത്രയധികം പേര്‍ക്ക് രോഗം വ്യാപിച്ച വിവരം അറിയുന്നത്. 77 തടവുപുള്ളികള്‍ക്കും 26 ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ജയിലിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയെന്നും അദ്ദേഹം പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരെയെല്ലാം ജി.ടി ആശുപത്രിയിലേക്കും സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്കും വെള്ളിയാഴ്ച രാവിലെ മാറ്റും.