| Tuesday, 29th September 2015, 12:01 pm

ബോംബ് ഭീഷണി: മുംബൈയില്‍ സുരക്ഷ ശക്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും താജ് ഹോട്ടലിലും ബോംബാക്രമണം നടത്തുമെന്ന ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. രാവിലെ എട്ടരയോടെയാണ് എയര്‍പോര്‍ട്ട് മാനേജര്‍ക്ക് ഭീഷണി ഫോണ്‍ വന്നത്. വിമാനത്താവളത്തിലെ അഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളിലും പുറത്ത് താജ് ഹോട്ടലിലും ബോംബ് വെക്കുമെന്നാണ് സന്ദേശം വഭിച്ചിരുന്നത്.

അതേ സമയം പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികതര്‍ വ്യക്തമാക്കിയത്. കൃത്യമായി സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് അക്രമണം നടത്തുമെന്ന് ഭീഷണി ലഭിച്ചതിനാല്‍ സുരക്ഷ ശക്തമാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍  12 പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ബുധനാഴ്ച കോടതി പ്രഖ്യാപിക്കാനിരിക്കെയാണ് ഭീഷണിയെന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

എന്നാല്‍ മാനേജര്‍ക്ക് ലഭിച്ച സന്ദേശം വ്യജമാണോയെന്നും പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിന് നേരത്തെയും ഭീഷണി ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more