‘കഴിഞ്ഞ മൂന്ന് ദിവസമായി എന്റെ ആശുപത്രിയില്‍ കൊവിഡ് വാക്‌സിന്‍ തീര്‍ന്നിട്ട്. രോഗികള്‍ക്കുള്ള റെംഡീസിവറിനും ദൗര്‍ലഭ്യമുണ്ട്. പലപ്പോഴും യാചിച്ചും, കടം മേടിച്ചുമാണ് മരുന്നുകള്‍ ആശുപത്രിയിലെത്തിക്കുന്നത്. ദൈവത്തെയോര്‍ത്ത് വാക്‌സിനും റെംഡീസിവറും എത്തിക്കാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല’, പാര്‍ക്കര്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന അവസരത്തിലാണ് ഡോക്ടര്‍ ജലീല്‍ പാര്‍ക്കറുടെ വെളിപ്പെടുത്തല്‍.
മുംബൈ, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
14 ലക്ഷം കൊവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്.
അതേസമയം വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു. കൊവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കടപ്പാട്: എന്‍ഡിടിവി
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക