| Thursday, 18th April 2019, 9:02 am

വോട്ടെടുപ്പ് തുടങ്ങിയ ഉടന്‍ യന്ത്രങ്ങള്‍ പണിമുടക്കി; അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്; വോട്ടര്‍മാര്‍ തിരികെപ്പോയെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സില്‍ചര്‍ (അസം): രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ തികയും മുന്‍പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു യന്ത്രങ്ങളുടെ തകരാറ് റിപ്പോര്‍ട്ട് ചെയ്തത്.

അസമിലെ സില്‍ചറില്‍ വോട്ടിങ് തുടങ്ങാന്‍ വൈകിയപ്പോള്‍ ഉത്തര്‍പ്രദേശില്‍ മഥുരയിലെ പോളിങ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാര്‍ പലരും മടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു

കോയമ്പത്തൂരിലെ ചിലയിടങ്ങളിലും ഇതേ പ്രശ്‌നം നേരിട്ടു.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലുള്ള അഞ്ചിങ്ങളില്‍ തകരാറ് കണ്ടതായി ബീഡ് ജില്ലാ മജിസ്‌ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡെ അറിയിച്ചു.

രണ്ടാംഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിരുന്നു അത്.

We use cookies to give you the best possible experience. Learn more