ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഡി.എം.കെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനെ അറിയിക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായാണ് ഡി.എം.കെ കേരള ഘടകം അഭിപ്രായം പറയുന്നത്.
അടുത്ത ആഴ്ച സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചതായി ഡി.എം.കെ ജില്ലാ സെക്രട്ടറി ഫിലിപ്പ് എബ്രഹാം പറഞ്ഞു.
അതേസമയം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്നാണ് സ്റ്റാലിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണെന്നും കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിന്‍ അറിയിച്ചു.
നിലവില്‍ മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മൂന്നാമത്തെ ഷട്ടറും ഉയര്‍ത്തിയത്.
സെക്കന്റില്‍ 275 ക്യൂസെക്സ് ജലം കൂടിയാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ക്യുസെക്സായി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mullpperiyar Dam Idukki DMK