ഇടുക്കി: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി മുള്ളരിങ്ങാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക സങ്കീര്‍ണം. ഇയാളില്‍ നിന്ന് പത്ത് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
മുള്ളരിങ്ങാട് പ്രദേശത്ത് നടന്ന പള്ളിത്തര്‍ക്കത്തില്‍ പങ്കെടുത്ത ഇയാള്‍ താത്കാലിക പള്ളി നിര്‍മാണത്തിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു.
ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 200ഓളം പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരനാണ് ഇദ്ദേഹം. ജൂലൈ 17നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ജൂലൈ എട്ടാം തീയതിയാണ് നെട്ടൂര്‍ മാര്‍ക്കറ്റില്‍ നിന്നും ഇയാള്‍ എത്തിയത്. ജൂലൈ ഒന്‍പതിന് നടന്ന മുള്ളരിങ്ങാട് പള്ളിത്തര്‍ക്ക പ്രതിഷേധത്തിലും പങ്കെടുത്തു. പ്രതിഷേധ പരിപാടിയില്‍ 150ലേറെ പേര്‍ പങ്കെടുത്തിരുന്നു.
അടുത്ത ദിവസം പള്ളിനിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലത്തും ഇയാള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതിഷേധ പരിപാടിയിലും പള്ളിനിര്‍മാണത്തിലും പങ്കെടുത്തവരോട് സ്വമേധയാ അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ പത്ത് പേര്‍ക്കാണ് ഇദ്ദേഹത്തില്‍ നിന്നും കൊവിഡ് പകര്‍ന്നത്. ജില്ലയില്‍ ക്ലസ്റ്റര്‍ ഉണ്ടാവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം കൊവിഡ് രോഗികള്‍ എറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 182 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോഴിക്കോട് ജില്ലയാണ് തൊട്ടടുത്ത സ്ഥാനത്ത്.കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ