ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് മന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്.
ബേബി ഡാം ബലപ്പെടുത്തിയ ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുക. എന്നാല്‍ ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്.
ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താല്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കു.
എന്നാല്‍ മരം മുറിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് വിശദീകരണം. എന്നാല്‍, റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണു വനം വകുപ്പിന്റെയും നിലപാട്.
ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുഗന്‍ പറഞ്ഞു.
ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mullapperiyar Dam 152 feet Tamilnadu