| Saturday, 6th November 2021, 8:34 pm

മുല്ലപ്പെരിയാര്‍; ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി കേരളം; പിണറായിയ്ക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടി നീക്കാന്‍ തമിഴ്‌നാടിന് കേരളത്തിന്റെ അനുമതി. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നല്‍കിയത്.

തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകാന്‍ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. മരങ്ങള്‍ വെട്ടി നീക്കുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തല്‍ ആരംഭിക്കും.

ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തില്‍ പരാമര്‍ശമില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mullapperiyar Baby dam Pinaray Vijayan MK Stalin

We use cookies to give you the best possible experience. Learn more