തിരുവനന്തപുരം: മാണി സി കാപ്പനെ പരസ്യമായി യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലാ സീറ്റുമായി ബന്ധപ്പെട്ട് എന്‍.സി.പിയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കാപ്പനെ ക്ഷണിച്ച് കൊണ്ട് മുല്ലപ്പള്ളി രംഗത്തെത്തുന്നത്.
മാണി സി. കാപ്പന്‍ താരീഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം യു.ഡി.എഫ് പാളയത്തിലേക്കെത്താന്‍ കാത്തിരിക്കുന്ന പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശത്തില്‍ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തേ തീരുമാനമെടുക്കാവൂ എന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.
പി. സി ജോര്‍ജിന് വഴിയടച്ചിട്ടില്ല. പക്ഷേ ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ എല്ലാവരുടെയും അഭിപ്രായം തേടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ല എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന ആര്‍ക്കും സ്ഥാനാര്‍ത്ഥിയാകാമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കാതിരുന്നത് വലിയ തെറ്റായിപോയി. ആ തെറ്റ് തിരുത്തുമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ ഉള്‍പ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം മാണി സി. കാപ്പന്‍ വരുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പാലാ സീറ്റുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രിതകരിക്കുന്നതിനനുസരിച്ചായിരിക്കും മുന്നണി മാറ്റമെന്നാണ് കാപ്പന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക