വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ കെ.പി.സി.സി അധ്യക്ഷന്‍
Kerala Local Body Election 2020
വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ കെ.പി.സി.സി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th December 2020, 6:16 pm

വടകര: വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലാണ് വിചിത്രമായ വോട്ടെടുപ്പ് അരങ്ങേറിയത്.

കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ആര്‍.എം.പിയിലെ സി.സുഗതന്‍ മാസ്റ്ററെയാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണം ഡി.സി.സിയെ മറികടന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെപി ജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി. കൈപ്പത്തി ചിഹ്നവും അനുവദിച്ചു.

എന്നാല്‍ സഖ്യകക്ഷിയായ മുസ്‌ലിം ലീഗും വടകര എം.പി കെ. മുരളീധരനും മുല്ലപ്പള്ളിയെ തള്ളി രംഗത്തെത്തിയതോടെ ജയകുമാറിനെ പിന്‍വലിച്ചു.

എന്നാല്‍ പിന്മാറാനുള്ള തീയതി കഴിഞ്ഞതിനാല്‍ ജയകുമാറിന്റെ പേരും, കൈപ്പത്തി ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ രണ്ടാമത് ഉണ്ടായിരുന്നു. ഇതോടെയാണ് പാര്‍ട്ടി ചിഹ്നത്തിന് വോട്ട് ചെയ്യാനാകാതെ പാര്‍ട്ടി പ്രസിഡണ്ട് വോട്ട് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mullappally Ramachandran KPCC Congress Symbol Kerala Local Body Election