| Tuesday, 25th May 2021, 12:54 pm

മുല്ലപ്പള്ളി രാജിവെക്കുന്നു?; തീരുമാനം ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാനൊരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി പുനസംഘടനയ്ക്ക് വഴിയൊരുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ന്റിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Mullappally Ramachandran is about to resign from the KPCC president status

Latest Stories

We use cookies to give you the best possible experience. Learn more