കോഴിക്കോട്: ഐ.എന്‍.ടി.യു.സിക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. സി.ഐ.ടി.യുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത് ശരിയല്ലെന്നും സത്യം പറയുന്ന മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്നത് സാംസ്‌കാരിക ഫാസിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് അച്ചടക്കലംഘനമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മുമായി നേര്‍ക്കുനേര്‍ യുദ്ധം നടക്കുകയാണ്. ആ സമയത്ത് സെമിനാറില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കന്‍മാര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സിയുടെ വിലക്ക് ലംഘിച്ച് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സി.പി.ഐ.എം അറിയിച്ചതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം.
അതേസമയം സെമിനാറില്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പുന പരിശോധനയില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കെ.പി.സി.സിയുടെ നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാവ് കെ.വി. തോമസിനോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് പ്രത്യേക തീരുമാനമൈാന്നും എടുക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രാവിലെ പറഞ്ഞിരുന്നു.
എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരിയെന്നും പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കെ.പി.സി.സിയുടെ വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ സോണിയ ഗാന്ധിയോട് അനുമതി തേടിയിട്ടുണ്ടെന്ന് തോമസും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ.വി. തോമസിന്റെ ഓഫീസ് അറിയിക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. പക്ഷേ, പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എ.ഐ.സി.സി തീരുമാനപ്രകാരമായിരിക്കുമെന്ന് കെ.വി തോമസ് പറഞ്ഞു.
നേരത്ത, എ.ഐ.സി.സി നേതൃത്വത്തിന്റെ അഭിപ്രായ പ്രകാരം സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ നിന്നും പിന്മാറുന്നതായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അറിയിച്ചിരുന്നു.
വിലക്ക് സംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ കെ.പി.സി.സി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെ.വി. തോമസിന്റേയും പ്രതികരണം.