| Friday, 27th September 2019, 2:23 pm

കേരള കോണ്‍ഗ്രസ് ചേരിപ്പോര് വോട്ടര്‍മാരെ കോപാകുലരാക്കി; പാലായിലെ തോല്‍വിയുടെ കാരണം നിരത്തി മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ തിരിച്ചടിയില്‍ കേരളാ കോണ്‍ഗ്രസിനെ പഴിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ആദ്യം മുതല്‍ അവസാനം വരെ നിലനിന്നത് യു.ഡി.എഫിന് തിരിച്ചടിയായി. കേരളാ കോണ്‍ഗ്രസിലെ ചേരിപ്പോര് പാലായിലെ വോട്ടര്‍മാരെ കോപാകുലരാക്കിയെന്നതാണ് യാഥാര്‍ത്ഥ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതുപക്ഷ മുന്നണിക്കും സി.പി.ഐ.എമ്മിനും ഈ വിജയത്തില്‍ ഒരു മേനിയും അവകാശപ്പെടാനില്ല. ഈ സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോഴും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും പാലായില്‍ താമസിച്ച് നഗ്നമായ അധികാര ലംഘനമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നത്. മൂന്നുദിവസം സെക്രട്ടറിയേറ്റിന് അവധി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രിയും സംഘവും പാലായില്‍ താമസിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യഥാര്‍ത്ഥ ജനവിധിയ്ക്കായി കേരളം കാത്തിരിക്കുകയാണ്. ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയേയും സി.പി.ഐ.എമ്മിനേയും കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് 24000ത്തിലേറെ വോട്ടാണ്. ആ വോട്ട് ഇപ്പോള്‍ 18044 വോട്ടായി ചുരുങ്ങിയിരിക്കുന്നു. ഏഴായിരം വോട്ടുകളാണ് ഇപ്പോള്‍ സി.പി.ഐ.എം ബി.ജെ.പിയുമായി കച്ചവടം നടത്തിയിരിക്കുന്നത്.

അതുപോലെ തന്നെ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ വോട്ട് മാറി ചെയ്തിട്ടുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ട് വാങ്ങിയിട്ടുപോലും എല്‍.ഡി.എഫിന് ഇത്തവണ കഴിഞ്ഞതവണത്തേക്കാള്‍ 44 വോട്ടുകള്‍ കുറഞ്ഞിരിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more