Kerala
കള്ളനോട്ട് കേസ്: എന്‍.ഐ.എയുമായി ചര്‍ച്ച ചെയ്യുമെന്ന് മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Oct 02, 03:55 am
Tuesday, 2nd October 2012, 9:25 am

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ എത്തിയാലുടന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.[]

പാക്കിസ്ഥാനാണ് കള്ളനോട്ടുകളുടെ പ്രഭവകേന്ദ്രമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം വിദേശനിര്‍മിത കള്ളനോട്ടുകള്‍ നമ്മുടെ സമ്പദ്ഘടനയെ തകിടം മറിക്കും.

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ കടുത്ത ശിക്ഷയ്ക്ക് തന്നെ വിധേയരാക്കും. നിയമത്തിന്റെ യാതൊരു പഴുതും ഇവര്‍ക്ക് രക്ഷപ്പെടാന്‍ ഒരുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിലെ പുനസംഘടന ഇനിയും വൈകരുത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ പുനഃസംഘടനയുടെ മാനദണ്ഡം ഒരിക്കലും ഗ്രൂപ്പ് ആകരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.