തിരുവനന്തപുരം: ഡി.സി.സി യോഗത്തിന് നേതാക്കള്‍ എത്താത്തിന് മുകുള്‍ വാസ്‌നികിന് അതൃപ്തി. തെരഞ്ഞെടുപ്പിന് മുന്‍പുള്ള തിരുവനന്തപുരം ജില്ലാ യോഗത്തിലായിരുന്നു സംഭവം. യോഗത്തില്‍ വെച്ചുതന്നെ വാസ്‌നിക് നേതാക്കളെ അതൃപ്തി അറിയിച്ചു.
വാസ്‌നികിന്റെ അഭിപ്രായത്തോട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും യോജിച്ചു. ഉണക്കമരങ്ങള്‍ വെട്ടിമാറ്റണമെന്ന് യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ സംഘടനയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി വെറും കടലാസ് പുലി; രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയായി വരണമെന്ന് കുമാരസ്വാമി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അതാത് ഘടകങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാറുണ്ടെന്നായിരുന്നു വാസ്‌നികിന്റെ മറുപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടേയും പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമേ സ്ഥാനാര്‍ത്ഥികളെ തീരൂമാനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടമായി തെക്കന്‍ മേഖലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ എത്തിയതായിരുന്നു വാസ്‌നിക്.
ഡെയ്‌ലി മീറ്റിങ് ഒരു കാരണവശാലും അര മണിക്കൂറില്‍ നീളാന്‍ പാടില്ല. നാളെ മുതല്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു