ന്യൂദല്‍ഹി: കെ.പി.സി.സി അധ്യക്ഷനായി എം.എം. ഹസ്സന് പകരം മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതടക്കം വമ്പന്‍ അഴിച്ച് പണിയാണ് കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നടത്താനിരിക്കുന്നത്.
കെ.സുധാകരന്, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കോണ്‍ഗ്രസിന്റെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം തലവനും, ബെന്നി ബെഹനാന് യു.ഡി.എഫ് കണ്‍വീനറുമാകും.
ഹസന് പകരം കെ.പി.സി.സി തലപ്പത്ത് എത്തുമെന്ന് ഏവരും പ്രതീക്ഷിച്ച എല്ലാ നേതാക്കളേയും ഉള്‍പ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടിക്. രാഹുല്‍ ഗാന്ധി അംഗീകരിച്ച ശേഷം പട്ടികയുടെ ഔദ്യോഗിക അറിയിപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ്് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.