| Monday, 23rd December 2019, 11:56 am

ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്; സി.പി.ഐ.എമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സി.പി.ഐ.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം വിളിച്ച് തീരുമാനിക്കണം. സി.പി.ഐ.എമ്മുമായി യോജിച്ച് സമരത്തിനില്ല’

നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് സമരത്തിനിറങ്ങിയതിനെ മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ എന്നിവര്‍ മുല്ലപ്പള്ളിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമാണെന്ന് സി.പി.ഐ.എമ്മും അഭിപ്രായപ്പെട്ടിരുന്നു.

സംയുക്ത സമരത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും മുസ്ലീം ലീഗും എടുത്ത നിലപാടുകള്‍ ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, സി.പി.ഐ.എം മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തമാസം 26ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ യുഡിഎഫിന്റെ സഹകരണവും പ്രതീക്ഷിക്കുന്നതായി ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more