ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തും. 142 അടിയായി്ട്ടാണ് ജല നിരപ്പ് വര്‍ധിച്ചത്. . നിലവില്‍ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
നേരത്തെ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ജലനിരപ്പ് ഉയര്‍ത്തുക.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടതില്‍ തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേന്ദ്രജലകമ്മീഷനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കും പരാതി നല്‍കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കൃത്യമായ മുന്നറിയിപ്പില്ലാതെ പുലര്‍ച്ചെ വെള്ളം തുറന്ന് വിട്ടതോടെ പെരിയാറിന്റെ തീരത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.
മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നത് വിട്ടത് കാരണം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേരളത്തിനായില്ല. പകല്‍ സമയത്താണ് ഡാം തുറക്കേണ്ടതെന്നും മഴയുടെ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ വെള്ളം തുറന്നുവിടണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Mullaperiyar water level rises; Two shutters open, caution advised