| Thursday, 19th July 2018, 8:08 am

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയായി; 142 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്; ജനങ്ങളുടെ സുരക്ഷ കേരളം നോക്കണമെന്നും തമിഴ്‌നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നീരപ്പ് 142 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഷട്ടറുകള്‍ തുറന്നാല്‍ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും തമിഴ്‌നാട് വ്യക്തമാക്കി.

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയാണ്. ജലനിരപ്പ് കുറയ്ക്കാനായി കൂടുതല്‍ വെള്ളം കൊണ്ട് പോകാന്‍ കേരളം തമിഴ്‌നാടിനോട് അവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് ആവശ്യം തള്ളികളയുകയായിരുന്നു.


Also Read സ്വാമി അഗ്‌നിവേശിനു സംരക്ഷണമൊരുക്കി ജാര്‍ഖണ്ഡിലെ സി.പി.ഐ.എം

142 അടിയാണ് അനുവദിനീയമായ ജലനിരപ്പ്. എന്നാല്‍ സുരക്ഷമുന്‍നിര്‍ത്തി 136 അടി മാത്രമേ ജലം അനുവദിക്കാന്‍ കഴിയുകയുള്ളു എന്നാണ് കേരളത്തിന്റെ വാദം.ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനിടെ അഞ്ചംഗ ഉപസമിതി ബുധനാഴ്ച അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

We use cookies to give you the best possible experience. Learn more