| Sunday, 8th September 2019, 4:22 pm

'പി.ജെ ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സി.പി.ഐ.എമ്മിന് എന്ത് അര്‍ഹത'; കൊടിയേരിക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പി.ജെ ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സി.പി.ഐ.എമ്മിന് എന്ത് അര്‍ഹതയുണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ ഊതിപ്പെരുപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യു.ഡി.എഫ് വിടണമെന്നും ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമായിരുന്നു കൊടിയേരിയുടെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫിന്റെ സമുന്നതനായ നേതാക്കളിലൊരാളായ പി.ജെ ജോസഫിനെയാണ് യു.ഡി.എഫിന്റെ തന്നെ പരിപാടിയില്‍ കൂകിവിളിച്ചത്. അങ്ങനെ ചെയ്തവരെ നിയന്ത്രിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കോ ഉമ്മന്‍ ചാണ്ടിക്കോ സാധിച്ചില്ല. അത്ര ശക്തമായ വികാരം പി.ജെ ജോസഫിനെതിരായി യു.ഡി.എഫ് സമ്മേളനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ ഒരു യു.ഡി.എഫ് നേതാവിനും കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more