ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐയ്ക്ക് വിടാമെങ്കില്‍ എന്തുകൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൂടാ?; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News
ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐയ്ക്ക് വിടാമെങ്കില്‍ എന്തുകൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൂടാ?; മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th July 2020, 9:03 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐയ്ക്ക് കൈമാറാന്‍ താല്‍പ്പര്യം കാണിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നില്ലെന്നാണ് അദ്ദേഹം ചോദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്തേണ്ടാണ്. അദ്ദേഹത്തിന്റെ മരണത്തിലും സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം ആരോപിക്കപ്പെടുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്താരാഷ്ട്ര മാനങ്ങളുള്ളതും സംസ്ഥാനത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയതുമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് താന്‍ നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്നും വിമര്‍ശനമുണ്ട്.

ഒളിച്ചുവെയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും മുല്ലപ്പള്ളി ചോദിച്ചു.കേസ് സത്യസന്ധമായി അന്വേഷിച്ചാല്‍ അത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ മാത്രം ഒതുങ്ങില്ലെന്നും മറ്റ് ഉപചാപക വൃന്ദത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം