| Saturday, 20th July 2019, 7:47 pm

രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പണം പിരിച്ചത് ശരിയായില്ല; ലോണ്‍ കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയംരമ്യ ഹരിദാസിന് വാഹനം വാങ്ങാന്‍ പണം പിരിക്കുന്നത് പൊതുജനങ്ങളില്‍ നിന്നല്ലെന്നും ഒരു നിയോജക മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായിരിക്കുന്നവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പിരിവിനെ കുറിച്ച് രസീത് പുറത്തിറക്കിയ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പാളയം പ്രദീപ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

‘യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മറ്റി ഒന്നായെടുത്ത തീരുമാനമാണ് രമ്യ ഹരിദാസിന് വാഹനം വാങ്ങി നല്‍കണമെന്നത്. യൂത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആളുകളല്ല. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് വന്ന, യൂത്ത് കോണ്‍ഗ്രസ് നോമിനിയായി വന്ന രമ്യ ഹരിദാസിന്, പ്രത്യേകിച്ച് ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന എംപിക്ക് വാഹനം വാങ്ങി നല്‍കി നല്‍കാനാണ് കമ്മറ്റി യോഗം കൂടി ആലോചിച്ചത് എന്നും പ്രദീപ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതേസമയം ആലത്തൂര്‍ എം.പിയ്ക്ക് പിരിവിട്ട് ഇന്നോവ വാങ്ങുന്നതോ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങുന്നതോ അല്ല വിഷയമെന്നും ഷംസീറിന്റെ ഇന്നോവയാണ് വിഷയമെന്ന് വി.ടി ബല്‍റാം പ്രതികരിച്ചിരുന്നു.

DoolNews Video

 

We use cookies to give you the best possible experience. Learn more