സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗമാവണം; മുല്ലപ്പള്ളി രാമചന്ദ്രന്‍
Kerala News
സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗമാവണം; മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 10:13 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗങ്ങളാവണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രോഗ പ്രതിരോധത്തിലും മറ്റ് സേവനപ്രവര്‍ത്തനങ്ങളിലും പരമാവധി യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൂര്‍ണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡെന്ന മഹാമാരിയെ നാം എല്ലാം മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തകാലത്ത് കഷ്ടത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്.
‘സന്നദ്ധ’ എന്ന വെബ്പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധ സേനയുടെ ഭാഗമാവണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

കേരളത്തില്‍ ഉണ്ടായ രണ്ടു പ്രളയങ്ങളിലും ഓഖി ചുഴലിക്കാറ്റ് സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന് മറക്കാനാവില്ല. അതിനാല്‍ ഈ മാഹാമാരിയെ ശക്തമായി പ്രതിരോധിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായ സഹകരണം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകാനുമുള്ള ബാധ്യത ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ