“അദാനിമാരുള്‍പ്പെടുന്ന സമ്പന്നര്‍ക്കുവേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനായി മോദി മാറി” പി.സി ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം: സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രൂക്ഷവിമര്‍ശനം.
മോദി നാണം കെട്ട പ്രാഞ്ചിയേട്ടനാണെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. രാജ്യത്തെ വന്‍ മുതലാളിമാര്‍ക്ക് മോദി വിറ്റിരിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ വന്‍കിട വ്യവസായികള്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don”t Miss: നോട്ടു നിരോധനം കൊണ്ട് കളളപ്പണത്തെ ഒന്നും ചെയ്യാനാവില്ലെന്ന് ‘മോദിയുടെ ഉപദേശകന്‍’
“അദാനിമാരുള്‍പ്പെടുന്ന സമ്പന്നര്‍ക്കുവേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനായി മോദി മാറി” പി.സി ജോര്‍ജ് പറഞ്ഞു.
ഒപ്പം ഒരു പെണ്ണുണ്ടായിരുന്നെങ്കില്‍ മോദി ഇങ്ങനെ ചെയ്യില്ലെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ സഭയില്‍ പറഞ്ഞു.
ശരിക്കുള്ള കള്ളപ്പണക്കാരെ പിടിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ധൈര്യമുണ്ടോയെന്ന ചോദ്യവുമായാണ് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ രംഗത്തുവന്നത്. ജനത്തിനുമേല്‍ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത്. നോട്ട് പിന്‍വലിച്ച് ബി.ജെ.പി തനിനിറം കാട്ടിയിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Don”t Miss: സമ്പൂര്‍ണ ആക്ടറല്ല, സമ്പൂര്‍ണ ദുരന്തം: മോഹന്‍ലാലിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാമും
സഹകരണ മേഖല കേരളത്തിന്റെ ചോരയും പ്രാണനുമാണ്. അതില്ലാതാക്കാനുള്ള ശ്രമം കേരളത്തെ ശ്വാസം മുട്ടിച്ച് കൊല്ലലാണ്. അതിനു കൂട്ടുനില്‍ക്കുന്ന കുമ്മനത്തേയും കൂട്ടരേയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.