[]ഫൈസാബാദ്: കോണ്‍ഗ്രസും ##സമാജ്‌വാദി പാര്‍ട്ടിയും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇത്തവണ സമാജ് വാദി പാര്‍ട്ടി നേതാവ് ##മുലായം സിങ് യാദവിനെതിരെ വിമര്‍ശനുമായി രംഗത്തെത്തിയിരിക്കുന്നത് കേന്ദ്ര മന്ത്രി ##ബേനി പ്രസാദ് വര്‍മയാണ്. []
മുലായം സിങ് യാദവ് പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് നടക്കുകയാണെന്നും എന്നാല്‍ ആ പദവി പോയിട്ട് പ്രധാനമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരനാകാനുള്ള യോഗ്യത പോലും മുലായത്തിനി ല്ലെന്നായിരുന്നു ബേനി പ്രസാദിന്റെ വിമര്‍ശനം.
നുണയും ചതിയുമാണ് സമാജ്‌വാദി പാര്‍ട്ടിയുടെ അടിത്തറയെന്നും ബേനി പ്രസാദ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനുമായി ബേനി പ്രസാദ് വര്‍മ എത്തുന്നത്.
മുലായം സിങ്ങിനു ഭീകര ബന്ധമുണ്ടെന്നും മുലായം യുപിഎയ്ക്കു പിന്തുണ നല്‍കുന്നതു കമ്മിഷന്‍ വാങ്ങിയിട്ടാണെന്നും ബേനി പ്രസാദ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.
ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തവരുമായി കൂട്ടുകൂടിയ ചരിത്രമാണ് മുലായമിന് ഉള്ളത്. ഗുജറാത്തില്‍ വിജയിക്കുന്നതിന് ബി.ജെ.പി യെ സഹായിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേതെന്നും ബേനിപ്രസാദ് ആരോപിച്ചു.
ബേനിപ്രസാദിന്റെ പ്രസ്താവനയെത്തുടര്‍ന്ന് എസ്.പി അംഗങ്ങള്‍ ലോക്‌സഭ തടസ്സപ്പെടുത്തുകയും ബേനി പ്രസാദ് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബേനി പ്രസാദ് മാപ്പ് പറയേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
സമാജ് വാദി പാര്‍ട്ടിയിലെ പല നേതാക്കളും ബി.ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും. പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അവര്‍ക്കാവുന്നില്ലെന്നും ബേനി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ബേനി പ്രസാദിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ബേനിപ്രസാദിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റേതു മാത്രമാണെന്നും അതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മദുസൂദന്‍ മിസ്ത്രി പറഞ്ഞു.