| Wednesday, 19th July 2017, 4:16 pm

ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി ചൈന; ഇന്ത്യയെ ലക്ഷ്യംവെച്ച് പാക്കിസ്ഥാനില്‍ അവര്‍ ആയുധങ്ങള്‍ കരുതുന്നെന്നും മുലായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ ലക്ഷ്യംവച്ച് ചൈന പാക്കിസ്ഥാനില്‍ ആണവായുധങ്ങള്‍ കരുതിവച്ചിരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്.

ഇന്ത്യ ഇന്ന് ചൈനയില്‍ നിന്നും വലിയ അപകടം നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


Dont Miss ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍


ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി ചൈനയാണ്. പാക്കിസ്ഥാന് ഒറ്റയ്ക്ക് ഇന്ത്യയെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാശ്മീരില്‍ ചൈനീസ് സൈന്യം പാക്ക് സൈനികരുമായി സഹകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്? മുലായം ലോക്‌സഭയില്‍ ചോദിച്ചു.

സിക്കിം അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് മുലായത്തിന്റെ പ്രസ്താവന. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുലായം ചോദിച്ചു.

പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുകയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യങ്ങള്‍ നന്നായി അറിയാമെന്നും മുലായം ലോക്‌സഭയില്‍ പറഞ്ഞു.

ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന നിലപാട് തെറ്റാണ്. ടിബറ്റിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഇന്ത്യ പിന്തുണ നല്‍കണം. ഭൂട്ടാനെ സംരക്ഷിക്കുകയെന്നത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും മുലായം പറഞ്ഞു.

We use cookies to give you the best possible experience. Learn more