ബാബ്‌രി മസ്ജിദ് തകര്‍ത്തതില്‍ മുലായം സിങ്ങിനും പങ്ക്: ബേണി പ്രസാദ്
India
ബാബ്‌രി മസ്ജിദ് തകര്‍ത്തതില്‍ മുലായം സിങ്ങിനും പങ്ക്: ബേണി പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2013, 12:00 pm

ന്യൂദല്‍ഹി:  ബാബ്‌രി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും പങ്കുണ്ടെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രി ബേണി പ്രസാദ് വര്‍മ.[]

മുലായം സിങ് കാപട്യക്കാരനാണെന്നും അദ്ദേഹത്തിന്റെ മതേതര പ്രതിച്ഛായ പുറംകാഴ്ച്ചമാത്രമാണെന്നും ബാബ്‌രി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ മുലായം സിങ്ങിന് പങ്കുണ്ടെന്നും ബേണി പ്രസാദ് പറഞ്ഞു.

“ഒരു കാപട്യക്കാരന് മാത്രമേ ഒരേസമയം, ബ്രാഹ്മണ യോഗം സംഘടിപ്പിക്കാനും ലോഹിയ ആചാരം പിന്തുടരുന്നയാളാണെന്നും പറായാന്‍ സാധിക്കുകയുള്ളൂ. ജാതീയതയെ തള്ളിപ്പറയുകയും സാമൂഹിക സമത്വം കാംക്ഷിക്കുകയും ചെയ്യുന്ന വിഭാഗമാണ് ലോഹിയ.” ബേണി പ്രസാദ് പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാര്‍ പദ്ധതിയിട്ടപ്പോള്‍ രാജ്യം മുഴുവന്‍ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. എന്നാല്‍ അയോധ്യയില്‍ മാത്രം ഒരു വിഭാഗത്തെ മാത്രമാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.

അന്ന് തന്നെ വി.എച്ച്.പി നേതാവ് അശോക് സിങ്കാള്‍ കര്‍സേവക് പ്രവര്‍ത്തകര്‍ക്കൊപ്പം ആയുധങ്ങളുമായി അയോധ്യയില്‍ പ്രവേശിച്ചപ്പോള്‍ പോലീസ് ഒന്നും ചെയ്തില്ല.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുലായത്തിന്റെ പ്രതികരണം എല്‍.കെ അദ്വാനി നുണ പറയില്ലെന്നായിരുന്നു. മുലായത്തിന്റെ അദ്വാനി ഭക്തി കണ്ട് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും ബേണി പ്രസാദ് പറഞ്ഞു.