| Tuesday, 22nd October 2013, 10:37 am

കേരളത്തില്‍ പാര്‍ട്ടിക്ക് സര്‍ക്കാറിനേയും സര്‍ക്കാറിന് പാര്‍ട്ടിയേയും വിശ്വാസമില്ല: മുകുള്‍ വാസ്‌നിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവുന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നില മോശമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.

ഗ്രൂപ്പ് പോര് ജില്ലാ തലത്തിലേക്കും വ്യാപിച്ചതായും മുകുള്‍ വാസ്‌നിക് പറയുന്നു.

പാര്‍ട്ടിക്ക് സര്‍ക്കാറിനേയും സര്‍ക്കാറിന് പാര്‍ട്ടിയേയും വിശ്വാസമില്ല.

പരസ്യപ്രസ്താവന പാടില്ലെന്ന് നിര്‍ദേശം പാലിക്കുന്നില്ല. മുകുള്‍ വാസ്‌നിക്കിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കും.

ഹൈക്കമാന്റ് ഇടപെട്ടിട്ടും കേരളത്തിലെ  ഗ്രൂപ്പ് പോര് തുടരുകയാണ്. ഇത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും.

ഹൈക്കമാന്റ് നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മുകുള്‍ വാസ്‌നിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സംസ്ഥാനത്ത് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് നാള്‍ക്കുനാള്‍ വശളായിക്കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് മുകുള്‍ വാസ്‌നിക്കിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more