| Friday, 3rd November 2017, 7:32 pm

മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് ബി.ജെ.പിയില്‍; കൂടുമാറിയത് മമതയുടെ വിശ്വസ്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട് ഒരുമാസം കഴിയവേയാണ് തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവിന്റെ പുതിയ പാര്‍ട്ടിപ്രവേശം.


Also Read:‘കൈകോര്‍ത്ത്’; ജിഗ്‌നേഷ് മെവാനി രാഹുലുമായി ചര്‍ച്ച നടത്തി


കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിദ്ധ്യത്തിലാണ് റോയ് ബി.ജെ.പി അംഗ്വതം സ്വീകരിച്ചത്. ബി.ജെ.പി ഒരു വര്‍ഗീയ ശക്തി അല്ലെന്നും ഈ അടുത്ത കാലത്ത് തന്നെ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നും അംഗ്വതം സ്വീകരിക്കവേ മുകുള്‍ റോയ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബറിലായിരുന്നു മുകുള്‍ റോയ്  തൃണമുലില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതേത്തുടന്ന് മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തേതൃത്വം അറിയിച്ചിരുന്നു. രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്ലാതെ രാജ്യം മുന്നോട്ട് പോകില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് മുകുള്‍ റോയ് പറഞ്ഞു.


Dont Miss: ബി.ജെ.പിയെ ഞെട്ടിച്ച് അമിത് ഷായുടെ റാലിയിലെ ഒഴിഞ്ഞകസേരകള്‍: ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍


നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ ശാരദ ചിട്ടി തട്ടിപ്പ് അടക്കമുള്ളവയില്‍ മുകുള്‍ റോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. താന്‍ അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് മുകുള്‍ റോയിയും പറഞ്ഞിരുന്നു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി, പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലഷ് വിജയ്വര്‍ജിയ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുകുള്‍ റോയ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

We use cookies to give you the best possible experience. Learn more