| Sunday, 10th February 2019, 11:26 am

തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം; ബി.ജെ.പി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്.ഐ.ആര്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ബി.ജെ.പി. നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്.ഐ.ആര്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ആയിരുന്ന റോയ് കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇന്നലെ വൈകുന്നേരമാണ് സരസ്വതി പൂജയ്ക്കിടെ ബിശ്വാസ് കൊല്ലപ്പെട്ടത്. ക്ലോസ്‌റേഞ്ചില്‍ മൂന്ന് തവണയാണ് ബിശ്വാസിനെതിരെ വെടിയുതിര്‍ത്തത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയ്ക്കാണ് ബിശ്വാസ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ മൂന്ന് പേരെ് ഇതുവരെ അറസ്റ്റ് ചെയ്തു.

ALSO READ:തൃണമൂല്‍ എം.എല്‍.എ യുടെ കൊലപാതകം; മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

ബിശ്വാസിന് പുറമെ മന്ത്രിമാരായ രത്ന ഘോഷ്, നാദിയ യൂണിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും സ്ഥലത്ത് നിന്ന് പോയി മിനിറ്റുകള്‍ക്കകമാണ് സത്യബിശ്വാസിന് വെടിയേറ്റത്.

ALSO READ:തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്നു; ബി.ജെ.പിയെന്ന് തൃണമൂല്‍ ,ഉള്‍പ്പാര്‍ട്ടി സംഘര്‍ഷത്തിന്റെ ഇരയെന്ന് ബി.ജെ.പി

വെടിവെച്ചത് ബി.ജെപി.യാണെന്ന ആരോപണവുമായി തൃണമൂല്‍ രംഗത്ത് എത്തിയിരുന്നു. “”ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായി””-തൃണമൂല് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. തൃണമൂലിനകത്തെ പ്രശ്നങ്ങളുടെ ഇരയാണ് ബിശ്വാസെന്ന് ബംഗാള്‍ ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more