| Friday, 11th June 2021, 1:56 pm

മുകുള്‍ റോയ് തൃണമൂലിലേക്ക് തന്നെ; ബി.ജെ.പി. അങ്കലാപ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഒരിക്കല്‍ മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങുന്നു. വെള്ളിയാഴ്ച മമതാ ബാനര്‍ജിയെ മുകുള്‍ റോയ് കാണുന്നുണ്ട്.

മുകുള്‍ റോയ്‌ക്കൊപ്പം മകന്‍ സുഭ്രാന്‍ഗ്ഷു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തും. മമതയ്‌ക്കൊപ്പം അഭിഷേക് ബാനര്‍ജിയും കൂടിക്കാഴ്ചയില്‍ ഉണ്ടാകും.

2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.

ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായും മുകുള്‍ റോയിയെ നിയമിച്ചിരുന്നു.

അതേസമയം മുകുള്‍ റോയിയെക്കൂടാതെ തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ പല നേതാക്കളും മടങ്ങാനുള്ള നീക്കത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്.

ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന 18 എം.എല്‍.എമാര്‍ക്കും ബി.ജെ.പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mukul Roy likely to ditch BJP, return to TMC, meet Mamata Banerjee today

We use cookies to give you the best possible experience. Learn more