00:00 | 00:00
കൃഷിയിടവും വെള്ളത്തിൽ; ഇനിയെങ്ങനെ മുന്നോട്ടെന്നറിയാതെ കർഷകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 13, 06:31 am
2018 Oct 13, 06:31 am

തങ്ങളുടെ കൃഷിഭൂമിയിൽ കല്ലും മണ്ണും നിറഞ്ഞത് കാരണം കൃഷി തുടരാനാവാതെ കഷ്ടസ്ഥിതിയിലാണ് ഈ മൂന്നു കൃഷിക്കാർ. തെങ്ങു, കവുങ്ങ്, റബ്ബർ എന്നിവ കൃഷി ചെയ്താണ് ഇവർ ഉപജീവനം നടത്തുന്നത്. എന്നാൽ പ്രളയവും ഉരുൾപൊട്ടലും ഇവർക്ക് മുന്നിൽ അവശേഷിപ്പിച്ച് പോയത് ചെളിയും ചരലും നിറഞ്ഞ മണ്ണാണ്.

നിരവധി തവണ ഇവർ കളക്ടറോടും പഞ്ചായത്തിനോടും സഹായം അഭ്യർത്ഥിച്ചതാണ്. പക്ഷെ നിരാശയായിരുന്നു ഫലം. സ്വകാര്യഭൂമിയിൽ സംഭവിച്ച നാശനഷ്ടങ്ങൾ നികത്താൻ തങ്ങൾക്ക് ആധികാരമില്ല എന്നതായിരുന്നു അധികാരികളുടെ ന്യായം.

തങ്ങളുടെ ഏക വരുമാനമാർഗം അടഞ്ഞ ഇവരിപ്പോൾ ദുരിതത്തിന്റെ വക്കിലാണ്. അടിക്കടി ഉണ്ടാവുന്ന കാട്ടുപന്നിയുടെ ഉപദ്രവവവും ഇവരുടെ ദുരിതത്തിന്റെ ആക്കം കൂട്ടുന്നു. സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും ഒരു സഹായവും ഇപ്പോളിവർ പ്രതീക്ഷിക്കുന്നില്ല. തങ്ങളാൽ കഴിയുംവിധം മുന്നോട്ട് പോകാൻ കഴിയും എന്ന വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും ഈ കൃഷിക്കാർ.