സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കി
Kerala News
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 6:22 pm

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് നീക്കം ചെയ്തു. സി.പി.ഐ.എമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ളവരെല്ലാം സമിതിയിൽ തുടരും. ഷാജി എൻ. കരുണാണ് സമിതിയുടെ ചെയർമാൻ.

ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ പരാതി നൽകിയിരുന്നു എന്നാൽ പരാതി സർക്കാർ പരിഗണിച്ചിട്ടില്ല.

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന കോൺക്ലേവിന് മുന്നോടിയായാണ് ഷാജി എൻ.കരുൺ ചെയർമാനായി നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്.

 

updating…

Content Highlight: Mukesh was removed from the film policy making committee