മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ മുകേഷ്. ഒരുപാട് വര്‍ഷങ്ങളായി സിനിമയിലുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മുന്നൂറാമത്തെ ചിത്രമായിരുന്നു ഈയിടെ തിയേറ്ററിലെത്തിയ ഫിലിപ്‌സ്.
നവാഗതനായ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ മുകേഷിനൊപ്പം ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മൂന്നു മക്കളുമൊത്ത് ബാംഗളൂരില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം.
സിനിമയില്‍ മുകേഷിന്റെ ഇളയ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ക്വിന്‍ വിബിന്‍ ആയിരുന്നു. ബിഹൈന്‍ഡ്‌വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിനോട് അവതാരിക ഭാവിയില്‍ എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ നടിയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞു.
അതോടെ അവതാരിക മുകേഷിനോട് നടിയാകാന്‍ ഉള്ള ഉപദേശം എന്താകും എന്ന് ചോദിക്കുകയായിരുന്നു. അതിന് മുകേഷ് പറഞ്ഞ മറുപടി ക്വിന്‍ വിബിന്‍ അഭിനയിക്കാത്ത സമയം മുഴുവന്‍ ഉറങ്ങുന്ന ആളാണെന്ന് ആയിരുന്നു.
ഷോട്ടുള്ള സമയത്ത് മാത്രമേ താരത്തെ ഉണര്‍ന്ന് കണ്ടിട്ടുള്ളുവെന്നും ഈ സ്വഭാവം എല്ലാ നായികമാര്‍ക്കും ഉള്ളതാണെന്നും മുകേഷ് പറയുന്നു.
‘അഭിനയിക്കുന്നില്ല എങ്കില്‍ ഉറങ്ങും. ഷോട്ടുള്ള സമയത്ത് മാത്രമേ ഉണര്‍ന്ന് കണ്ടിട്ടുള്ളു. അല്ലാത്ത സമയത്ത് ഉറങ്ങും. അത് ഒരുമാതിരി പെട്ട നായികമാര്‍ക്കൊക്കെ ഉള്ള സ്വഭാവമാണ്.