ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായ തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.
ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ആയിരുന്നു. ഷൈൻ ടോം ചാക്കോയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് മുകേഷ്.
താൻ അഭിനയിച്ച ഗോൾ എന്ന ചിത്രത്തിലെ സഹ സംവിധായകനായി വർക്ക് ചെയ്ത ആളാണ് ഷൈൻ എന്നും എന്നാൽ നായകനായപ്പോൾ എനിക്ക് പെട്ടെന്ന് മനസിലായില്ലെന്നും മുകേഷ് പറയുന്നു. അന്നൊക്കെ ഷൈൻ നല്ല ഡീസന്റ് ആയിരുന്നുവെന്നും തമാശരൂപേണ മുകേഷ് ജിഞ്ചർ മീഡിയയോട് പറഞ്ഞു.
‘പുതിയതായിട്ട് വന്നൊരു നടൻ എന്നെ ഒരിക്കൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു, എന്നെ മനസ്സിലായോയെന്ന്. ഞാൻ ഇല്ലായെന്ന് പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു, ഞാൻ കമൽ സാറിന്റെ ഗോൾ എന്ന സിനിമയിൽ സഹ സംവിധായകൻ ആയിരുന്നുവെന്ന്.
ആ ചിത്രത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ടായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് മനസിലായില്ല. അന്നൊക്കെ നല്ല ഡീസന്റ് ആയിട്ടുള്ള ആളായിരുന്നു ഷൈൻ (ചിരിക്കുന്നു),’മുകേഷ് പറയുന്നു.
ഡീസന്റ് അല്ലാത്ത അഭിനേതാക്കൾക്കാണ് നന്നായി അഭിനയിക്കാൻ കഴിയുള്ളൂവെന്ന് ഷൈൻ ടോം ചാക്കോയും അഭിമുഖത്തിൽ പറഞ്ഞു.
‘ചിരിക്കാനും കരയാനും ദേഷ്യപ്പെടാനുമെല്ലാം ഇൻ ഡീസന്റ് ആയിട്ടുള്ള ഒരു അഭിനേതാവിനാണ് കഴിയുക. കറ നല്ലതാണെന്ന് പറയുന്നത് അതുകൊണ്ടാണ്,’ഷൈൻ ടോം ചാക്കോ പറഞ്ഞു.
Content Highlight: Mukesh Talk About Shine Tom Chacko