മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളിൽ ഒന്നാണ് മൂക്കില്ലാ രാജ്യത്ത്. അശോകൻ, താഹ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ഒളിച്ചോടുന്ന 4 പേരുടെ കഥയായിരുന്നു പറഞ്ഞത്.
മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളിൽ ഒന്നാണ് മൂക്കില്ലാ രാജ്യത്ത്. അശോകൻ, താഹ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ഒളിച്ചോടുന്ന 4 പേരുടെ കഥയായിരുന്നു പറഞ്ഞത്.
മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. നിരവധി കോമഡി സീനുകൾ നിറഞ്ഞ ചിത്രത്തിലെ ഒരു ഇമോഷണൽ രംഗമായിരുന്നു തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രം സ്വന്തം വീട്ടിലേക്ക് പോവുന്നത്.
എന്നാൽ ആ സീനിൽ താനും അഭിനയിക്കേണ്ടതായിരുന്നുവെന്നും ഒരു സിനിമയുടെ ഡബ്ബിങ്ങിന് പോയതിനാൽ ആ ഭാഗം നഷ്ടപ്പെട്ടെന്നും മുകേഷ് പറയുന്നു. ഇപ്പോഴും ആ സീൻ കാണുമ്പോൾ അതിൽ അഭിനയിക്കാൻ പറ്റാത്തതിന്റെ പ്രയാസം തോന്നാറുണ്ടെന്നും മുകേഷ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൂക്കില്ലാ രാജ്യത്തിൽ തിലകൻ ചേട്ടന്റെ ഒരു സീനുണ്ട്. തിലകൻ ചേട്ടൻ കൂടെയുള്ള എല്ലാവരെയും വിളിച്ചിട്ട് അദ്ദേഹത്തിന്റെ വീടാണെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് പോകുന്നുണ്ട്.
ആ വീട്ടിൽ ചെല്ലുമ്പോഴേക്കും, ഭ്രാന്തനാണ് എന്നൊക്കെ പറഞ്ഞിട്ട് അവിടെ നിന്ന് തിലകൻ ചേട്ടനെ ഒഴിവാക്കുകയാണ്. ആ വീട്ടിലെ കൊച്ചിനെയൊക്കെ മാറ്റി നിർത്തുന്ന ഒരു സെന്റിമെന്റൽ രംഗമാണ്.
വളരെ മനോഹരമായിട്ട് തിലകൻ ചേട്ടൻ അഭിനയിച്ചു. നല്ല സീനായിരുന്നു. പക്ഷെ അത് ഞാൻ അഭിനയിക്കേണ്ട രംഗമായിരുന്നു. ഞാനന്ന് ഡബ്ബിങ്ങിന് പോയതായിരുന്നു. പക്ഷെ അവർക്ക് ആ സീൻ അന്ന് ഷൂട്ട് ചെയ്തേ പറ്റുള്ളൂ.
ഞാൻ തിരിച്ചു വന്നപ്പോൾ ആ സീൻ കയ്യിൽ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരു നടൻ എന്ന നിലയിൽ എനിക്കിപ്പോഴും ആ സീൻ കാണുമ്പോൾ ഒരു പ്രയാസമാണ്,’മുകേഷ് പറയുന്നു.
Content Highlight: Mukesh Talk About Mookilla Rajyath Movie