ഞാനുൾപ്പെടെ ആദ്യകാലത്താരും മികച്ച നടന്മാർ ആയിരുന്നില്ല, കഷ്ടപ്പെട്ട് പിടിച്ചു നിന്നവരാണ്: മുകേഷ്
Entertainment
ഞാനുൾപ്പെടെ ആദ്യകാലത്താരും മികച്ച നടന്മാർ ആയിരുന്നില്ല, കഷ്ടപ്പെട്ട് പിടിച്ചു നിന്നവരാണ്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 1:20 pm

ഗിമ്മിക്ക്‌ കാണിച്ച് ഇന്നത്തെ പ്രേക്ഷകർക്ക്‌ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് പറയുകയാണ് മുകേഷ്.

താനുൾപടെയുള്ളവർ ആദ്യകാലത്ത് മികച്ച നടൻമാർ ആയിരുന്നില്ല എന്നും കഷ്ടപ്പെട്ടാണ് മാറ്റങ്ങൾ ഉണ്ടാക്കിയതെന്നും മുകേഷ് പറയുന്നു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു മുകേഷ്.

‘ഗിമ്മിക് കാണിച്ച് മലയാളി പ്രേക്ഷകർക്കുമുന്നിൽ പിടിച്ചുനിൽക്കാ നാകില്ല. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയെന്നത് പ്രധാനമാണ്. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി, മോഹൻലാൽ, ജയറാം സിനിമകൾ ക്ക് ലഭിച്ച സ്വീകാര്യത ഇതിനൊക്കെ തെളിവാണ്.

ഞാനുൾപ്പെടെ ആദ്യ കാലത്ത് മികച്ച നടൻമാരൊന്നുമായിരുന്നില്ല. ഞങ്ങളെല്ലാവരും കഷ്ടപ്പെട്ട് മാറ്റങ്ങൾ ഉണ്ടാക്കിയെടുത്ത് പിടിച്ചുനിന്നവരാണ്. പലരും ഫീൽഡ് ഔട്ട് ആകുന്ന ഘട്ടമുണ്ടായിരുന്നു.

തെറ്റുകൾ മനസ്സിലാക്കി തിരുത്തിക്കയറിവന്നു. നവംബറിൽ തിരുവന്തപുരത്ത് നടത്തിയ കേരളീയം പരിപാടിയിൽ ‘ഗോഡ്‌ഫാദർ’ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർഥികൾ അടക്കമുള്ള പുതിയതലമുറ കൈയടിയോടെയാണ് സ്വീകരിച്ചത്.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ചലച്ചിത്ര മേളയിൽ അതിഥിയായി എത്തിയപ്പോഴുള്ള അനുഭവം മറക്കാനാകാത്തതാണ്. മേളയിൽ അന്ന് രാവിലെ ഇൻ ഹരിഹർ നഗർ പ്രദർശിപ്പിച്ചിരുന്നു. അതിന്റെ സ്നേഹമാണ് അവർ പ്രകടിപ്പിച്ചത്,’മുകേഷ് പറയുന്നു.

പുതുമയുള്ള കഥകൾ ഇന്നത്തെ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ടെന്നും മുകേഷ് പറഞ്ഞു.

സിനിമകൾ തിയേറ്ററുകിളലേക്ക് തിരിച്ചെ ത്തുന്നു എന്നൊരു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പുതുമയുള്ള കഥകളുമായെത്തുന്ന ചിത്രങ്ങൾക്ക് സ്വീകാര്യതയുണ്ട്. സ്വാഭാവിക അഭിനയവും ജീവതത്തോട് ചേർന്നുനിൽക്കുന്ന കഥകളും എന്നും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. കഥകളുമായി ചേർന്നുനിൽക്കുന്ന രീതിയിൽ പുത്തൻ സാങ്കേതികവിദ്യകൾകൂടി ചേർക്കാനറിയണം,’മുകേഷ് പറഞ്ഞു.

Content Highlight: Mukesh Talk About His Film Career