ശ്രീനിയുടെ മകനല്ലേയെന്ന് കരുതി, എന്നാൽ ആദ്യ ദിവസം തന്നെ പറയാൻ പാടില്ലാത്ത കഥകളൊക്കെയാണ് ധ്യാൻ പറഞ്ഞത്: മുകേഷ്
Entertainment
ശ്രീനിയുടെ മകനല്ലേയെന്ന് കരുതി, എന്നാൽ ആദ്യ ദിവസം തന്നെ പറയാൻ പാടില്ലാത്ത കഥകളൊക്കെയാണ് ധ്യാൻ പറഞ്ഞത്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 9:02 am

മലയാളികളുടെ പ്രിയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ.

സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ നായകനായാണ് ധ്യാൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ഇറങ്ങിയ കുഞ്ഞിരാമായണം, അടികപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യത നേടുകയും ചെയ്തു.

നടൻ എന്നതിലുപരി താനൊരു സംവിധായകനും കൂടെയാണെന്ന് ലവ് ആക്ഷൻ ഡ്രാമയെന്ന ചിത്രത്തിലൂടെ ധ്യാൻ തെളിയിച്ചു. ഇപ്പോൾ അഭിമുഖങ്ങളിലും സിനിമകളിലും എല്ലാം ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ.

മുകേഷ്, ഉർവശി,ഷൈൻ ടോം ചാക്കോ എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന അയ്യർ ഇൻ അറേബ്യയാണ് ധ്യാനിന്റെ പുതിയ ചിത്രം.

ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് രസകരമായ ഒരു കാര്യം പറഞ്ഞിരിക്കുകയാണ് മുകേഷ്. ശ്രീനിവാസന്റെ മകൻ ആയതുകൊണ്ട് ആ രീതിയിൽ നിൽക്കാമെന്ന് കരുതിയപ്പോൾ
ആദ്യ ദിവസം തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ധ്യാൻ പെരുമാറിയതെന്ന് മുകേഷ് പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീനിയുടെ മകനാണ്. പുതിയ തലമുറയാണ്. പയ്യനാണ്. ഇവരെയൊക്കെ ചെറുപ്പം മുതലേ നമ്മൾ കാണുന്നതല്ലേ. അതുകൊണ്ട് തന്നെ ആ ഒരു സാധനം എനിക്കുണ്ടായിരുന്നു. പക്ഷെ ആദ്യ ദിവസം തന്നെ ഒരിക്കലും ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളും കാര്യങ്ങളുമാണ് പറയുന്നത്.

ഇടയ്ക്കൊക്കെ ഞാൻ വിചാരിക്കുന്നത്, ഇവൻ ഇതൊക്കെ എന്നോട് പറയാൻ പാടുണ്ടോ എന്നാണ്. എന്നാൽ അവൻ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ശ്രീനിയുടെ അടുത്ത് പോലും ഇത്ര തുറന്ന് പറഞ്ഞിട്ടില്ല,’മുകേഷ് പറയുന്നു.

Content Highlight: Mukesh Talk About Dhyan Sreenivasan